വയനാട് ജില്ലയിലെ പ്രധാന ടൂറിസം ബാണാസുരസാഗർ ഡാം വിനോദസഞ്ചാരികൾക്കായി തുറന്നു…


തൊഴിലാളി സമരത്തെത്തുടർന്ന് അടച്ചിട്ട വയനാട് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ ബാണാസുര സാഗർ ഡാം വീണ്ടും വിനോദ സഞ്ചാരികൾക്കായി തുറന്നു.
വന്യമൃഗങ്ങളുടെ ആക്രമണവും കാട്ടുതീയും പ്രതിരോധിക്കുന്നതിന് ഭാഗമായി ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം അടഞ്ഞുകിടക്കുകയും , ഒപ്പം തൊഴിലാളി സമരത്തെ തുടർന്ന് അടച്ചിട്ട ബാണാസുരസാഗർ ഡാമും വിനോദസഞ്ചാരികളെ വയനാട്ടിൽ നിന്നും അകറ്റുന്ന സാഹചര്യമാണ് നിലനിന്നിരുന്നത് . വയനാട് കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അടഞ്ഞുകിടക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ സാധിക്കുന്നവ തുറക്കുവാനും വിനോദസഞ്ചാരികളെ ആകർഷിക്കാനും പദ്ധതി തയ്യാറാക്കിയത്…

ബാണാസുരസാഗർ ഡാം വിനോദസഞ്ചാരികൾക്കായി തുറന്നു കൊടുക്കുന്നതോടുകൂടി , വിനോദസഞ്ചാരികൾ എത്തിത്തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത് നിലവിൽ കാരാപ്പുഴ ഡാം എടക്കൽ ഗുഹ തുടങ്ങിയ പ്രധാന സ്ഥലങ്ങൾ മാത്രമാണ് തുറന്നു പ്രവർത്തിച്ചുവരുന്നത് .
വന്യമൃഗങ്ങളുടെ ആക്രമണം വർദ്ധിച്ചതോടെയാണ് വനംവകുപ്പിന്റെ കീഴിലുള്ള
ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അനിശ്ചിതകാലത്തേക്ക് പൂട്ടി വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയത് . മുത്തങ്ങ തോൽപ്പെട്ടി ചെമ്പ്ര മല മീൻമുട്ടി സൂചിപ്പാറ കുറുവാ ദ്വീപ് എന്നിവ ഉൾപ്പെടെയുള്ള ഇക്കോ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് നിലവിൽ അടഞ്ഞുകിടക്കുന്നത്…
(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )