ലോകകപ്പ് വേദിയിൽ നാളെൻ നാടും വരും ഫ്ലക്സ് പ്രദർശിപ്പിച്ച് പാത്രമംഗലം സ്വദേശികൾ

ലോകകപ്പ് ആരംഭിച്ചതോട് കൂടി കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള യുവജനങ്ങൾ തങ്ങളുടെ ഫാൻസുകൾക്ക് വേണ്ടി ഫ്ലക്സ് ഉയർത്തി മത്സരിച്ച സമയത്ത്, തൃശ്ശൂർ ജില്ലയിലെ പാത്രാമംഗലം എന്ന കൊച്ചു ഗ്രാമത്തിലെ ഫുട്ബോൾ പ്രേമികൾ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ വലിയ ഫ്ലക്സ് ഉയർത്തി നാളെൻ നാടും വരും എന്ന ക്യാമ്പയിൻ ആരംഭിച്ചത് ദേശീയ മാധ്യമങ്ങളിൽ അടക്കം വൻ വാർത്തയായിരുന്നു….

ഇപ്പോൾ ഇതാ , പാത്രമംഗലം സ്വദേശികളായ ഹാഷിമിന്റെ നേതൃത്വത്തിൽ ഒരു സംഘം യുവജനങ്ങൾ നാളെൻ നാടും വരും എന്ന ക്യാമ്പയിൻ ഫ്ലക്സുമായി ലോകകപ്പ് വേദിയിൽ ഉയർത്തി അന്തർദേശീയ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു …
നാളെൻ നാടും വരും എന്ന ക്യാമ്പയിൻ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്….

(യാത്രകളെയും യാത്രാ സംബന്ധമായ മറ്റു വാർത്തകളും ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ , Happy Rides വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ…
https://chat.whatsapp.com/EcZJ72h5gG1F1Z5qiFuOwZ )