കുട്ടികൾക്കായുള്ള രാജ്യത്തെ വലിയ കളിസ്ഥലം ഒരുക്കി കുറ്റ്യാടി ആക്ടീവ് പ്ലാനറ്റ്

കുട്ടികൾക്കായുള്ള രാജ്യത്തെ വലിയ കളിസ്ഥലം ഒരുക്കി കുറ്റ്യാടി ആക്ടീവ് പ്ലാനറ്റ്

കുട്ടികൾക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ കളിസ്ഥലം ഇനി കേരളത്തിൽ .കുട്ടികൾക്കായുള്ള ആക്ടീവ് പ്ലാനറ്റ് കോഴിക്കോട് കുറ്റ്യാടി മണിമലയിൽ പ്രവർത്തനമാരംഭിച്ചു. വിശാലമായ പത്തേക്കർ സ്ഥലത്താണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. രണ്ടര ലക്ഷം സ്ക്വയർ ഫീറ്റിൽ ആയിരത്തിലധികം മരങ്ങളും 2.3ലക്ഷം വൈവിധ്യമാർന്ന ചെടികളും അരലക്ഷം പൂച്ചെടികളുമാണ് പാർക്കിനെ വ്യത്യസ്തമാക്കുന്നത് , ഇവ കൂടാതെ 10,000 സ്ക്വയർ ഫീറ്റിൽ ഒരു വെർട്ടിക്കൽ ഗാർഡനും പാർക്കിനെ മനോഹരമാക്കുന്നു . അതിമനോഹരമായ ഒരു മലഞ്ചരിവിനു മുകളിൽ കുറ്റ്യാടിയുടെ…
മൂന്നാറിൽ കുറഞ്ഞ ചിലവിൽ താമസിക്കാം സ്റ്റാർ ഹോട്ടലുകളെ വെല്ലും ബാക്ക് പാക്കേഴ്സ് ഹോസ്റ്റലുകളിൽ…

മൂന്നാറിൽ കുറഞ്ഞ ചിലവിൽ താമസിക്കാം സ്റ്റാർ ഹോട്ടലുകളെ വെല്ലും ബാക്ക് പാക്കേഴ്സ് ഹോസ്റ്റലുകളിൽ…

കുറഞ്ഞ ചിലവിൽ യാത്ര ചെയ്യുന്ന ബാക്ക്പാക്കേഴ്സിന്റെ ഇഷ്ട ലൊക്കേഷനുകൾ ആണ് ബാക്ക്പാക്കേഴ്സ് ഹോസ്റ്റലുകൾ , ഗ്രൂപ്പായും ഒറ്റയ്ക്കും യാത്ര ചെയ്യുമ്പോൾ കുറഞ്ഞ ചിലവിൽ ഇന്ത്യയിൽ ഉടനീളം താമസസൗകര്യം കണ്ടെത്തുന്നതിന് പ്രധാനമായും ആശ്രയിച്ചിരുന്നത് എയർ ബിഎൻബി പോലുള്ള വെബ്സൈറ്റുകളാണ്. കേരളത്തിലടക്കം ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ കുറഞ്ഞ ചിലവിൽ ഒറ്റയ്ക്കും ഗ്രൂപ്പായും താമസിക്കാൻ സാധിക്കുന്ന ഹോസ്റ്റൽ ശൃംഖലയാണ് ഇവിടെ പരിചയപ്പെടുത്തുന്നത് , ഇത്തരം ഹോസ്റ്റലുകളിൽ 18 വയസ്സിന് മുകളിലുള്ളവർക്കാണ് താമസസൗകര്യം ലഭിക്കുക ,…
വേനൽ അവധിക്കാലം ആഘോഷിക്കാൻ തയ്യാറാക്കുന്നവർക്ക് ഇത ഒരു സന്തോഷവാർത്ത

വേനൽ അവധിക്കാലം ആഘോഷിക്കാൻ തയ്യാറാക്കുന്നവർക്ക് ഇത ഒരു സന്തോഷവാർത്ത

വേനൽ അവധിക്കാലം ആഘോഷിക്കാൻ തയ്യാറാക്കുന്നവർക്ക് ഇത ഒരു സന്തോഷവാർത്ത.... വരയാടുകളുടെ പ്രജനനക്കാലത്തെ തുടർന്ന് രണ്ടുമാസമായി അടച്ചിട്ടിരുന്ന രാജമല ഇരവികുളം ദേശീയോദ്യാനം തുറക്കുന്നു.... വരയാടുകളുടെ പ്രജനനകാലം ആയതിനാൽ ഫെബ്രുവരി ഒന്നുമുതൽ രണ്ടുമാസത്തേക്ക് ആണ് ഇരവികുളം നാഷണൽ പാർക്ക് ഉദ്യാനം അടച്ചത് , ഈ സീസണിൽ 102 വരയാട്ടിൻ കുട്ടികൾ രാജമലയിൽ പിറന്നു എന്ന് കണക്കാക്കുന്നു . പ്രശസ്തമായ നീലക്കുറിഞ്ഞി പൂക്കുന്ന രാജമല ഇരവികുളം നാഷണൽ പാർക്കിലാണ് സ്ഥിതി ചെയ്യുന്നത് . ഇരവികുളം…
വയനാട് വന്യജീവി സങ്കേതരത്തിലേക്ക് വിനോദസഞ്ചാരികൾക്ക് വിലക്ക്….

വയനാട് വന്യജീവി സങ്കേതരത്തിലേക്ക് വിനോദസഞ്ചാരികൾക്ക് വിലക്ക്….

കടുത്ത വരൾച്ച മൂലം വയനാട് വന്യജീവി സങ്കേതത്തിൽ പലഭാഗങ്ങളും കാട്ടുതീ ഉണ്ടാകാൻ സാധ്യത ഉള്ളതായി വയനാട് വൈൽഡ് ലൈഫ് വാർഡൻ റിപ്പോർട്ട് പ്രകാരം മുത്തങ്ങ തോൽപ്പെട്ടി തുടങ്ങി വയനാട്ടിലെ വന്യജീവി സങ്കേതങ്ങളിലേക്ക് ഏപ്രിൽ 15 വരെ വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി... തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിലെ വന്യജീവി സങ്കേതങ്ങളിൽ നിന്ന് വെള്ളവും ഭക്ഷണവും തേടിയെത്തുന്ന വന്യജീവികളുടെ സഞ്ചാരവും കൂടെ കണക്കിലെടുത്താണ് മുത്തങ്ങ തോൽപ്പെട്ടി തുടങ്ങിയ വയനാട് വന്യജീവി സങ്കേതങ്ങളിലേക്ക് താൽക്കാലികമായി പ്രവേശനം…
ഹോട്ടൽ ബുക്ക് ചെയ്യാൻ ഇതാ ഒരു സുവർണ്ണാവസരം…

ഹോട്ടൽ ബുക്ക് ചെയ്യാൻ ഇതാ ഒരു സുവർണ്ണാവസരം…

കുടുംബവുമൊത്ത് വെക്കേഷൻ പ്ലാൻ ചെയ്യുകയാണെങ്കിൽ ഹോട്ടൽ ബുക്ക് ചെയ്യാൻ ഇതാ ഒരു സുവർണ്ണാവസരം…

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കെടിഡിസിയുടെ ഹോട്ടലുകളിൽ 50 ശതമാനം ഡിസ്കൗണ്ട് നിരക്കിൽ താമസിക്കാൻ സുവർണാവസരം .

ബാംഗ്ലൂർ എയർ ഷോ 2023 13ന് തുടങ്ങും….

ബാംഗ്ലൂർ എയർ ഷോ 2023 13ന് തുടങ്ങും….

രണ്ടുവർഷം കൂടുമ്പോൾ നടത്തപ്പെടുന്ന ഏറോ ഇന്ത്യ 2023 , ഇന്നുമുതൽ ( 13 Feb 2023- 17 Feb 2023 ) യലഹങ്ക എയർ ഫോഴ്സ് സ്റ്റേഷനിൽ ആരംഭിച്ചു . ഡിപ്പാർട്ട്മെൻറ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ ഗവൺമെൻറ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന എയർ ഷോ കാണുവാൻ മൂന്ന് തരത്തിലുള്ള ടിക്കറ്റുകൾ ആണ് ലഭ്യമാക്കിയിരിക്കുന്നത് , സാധാരണക്കാർക്ക് വിമാനങ്ങളുടെ അഭ്യാസപ്രകടനം കാണുവാനായി എയർ ഡിസ്പ്ലേ വിവിങ് ഏരിയ (ADVA) എൻട്രി…
മടിക്കേരിയിലെ പ്രധാന ആകർഷണമായ രാജ സീറ്റ് ഫെബ്രുവരി 3 മുതൽ ആറ് വരെ

മടിക്കേരിയിലെ പ്രധാന ആകർഷണമായ രാജ സീറ്റ് ഫെബ്രുവരി 3 മുതൽ ആറ് വരെ

കേരളത്തിൽ നിന്ന് ഏറ്റവുമധികം വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന കർണാടകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് കൂർഗ് / മടിക്കേരി . മടിക്കേരി സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് ഏറ്റവും ഉചിതമായ സമയമാണ് ഇപ്പോൾ . മടിക്കേരിയിലെ പ്രധാന ആകർഷണമായ രാജ സീറ്റ് ഫെബ്രുവരി 3 മുതൽ ആറ് വരെ പുഷ്പമേള നടക്കുകയാണ്. വിവിധതരം പുഷ്പങ്ങളാൽ അലങ്കൃതമായ രാജ സീറ്റ് തൊട്ടടുത്ത മൈതാനിയിൽ നടക്കുന്ന എക്സിബിഷനും കാണുവാൻ ഒരു സുവർണ്ണ അവസരമാണ് . 20 രൂപ…
കേരളത്തിലെ പ്രസിദ്ധമായ അഗസ്ത്യാർകൂടം  ട്രക്കിങ്ങിന് ഇന്ന് അപേക്ഷിക്കാം

കേരളത്തിലെ പ്രസിദ്ധമായ അഗസ്ത്യാർകൂടം ട്രക്കിങ്ങിന് ഇന്ന് അപേക്ഷിക്കാം

ജനുവരി 16 മുതൽ ഫെബ്രുവരി 15 വരെ നടക്കുന്ന അഗസ്ത്യാർകൂടം ട്രക്കിങ്ങിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് 11 മണിക്ക് ആരംഭിക്കും ഒരു ദിവസം 75 പേർക്കാണ് ഓൺലൈൻ മുഖാന്തിരം രജിസ്ട്രേഷൻ അനുവദിക്കുന്നത് , 25 പേർക്ക് നേരിട്ടും ടിക്കറ്റുകൾ നൽകും . www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ കാലത്ത് 11 മണി മുതൽ ഓൺലൈൻ ബുക്കിംഗ് സൗകര്യം ലഭ്യമാകും , ഇതുകൂടാതെ അക്ഷയ കേന്ദ്രങ്ങൾ വഴിയും പേരുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്…
വയനാട് അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2023  ഇപ്പോൾ സന്ദർശിക്കാം

വയനാട് അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2023 ഇപ്പോൾ സന്ദർശിക്കാം

കേരള കാർഷിക സർവകലാശാലയും കൃഷി വകുപ്പും സംയുക്തമായി അണിയിച്ചൊരുക്കിയ വയനാട് അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2023 ഇപ്പോൾ സന്ദർശിക്കാം , അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ....ജനുവരി ഒന്നിന് തുടങ്ങിയ വയനാട് അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2023 ജനുവരി 15 ആം തീയതി അവസാനിക്കും .നെതർലാൻഡിൽ നിന്നുള്ള ലീലിയം , തായ്‌ലാൻഡിൽ നിന്നുള്ള ഓർക്കിഡുകൾ വിശാലമായ ഗ്ലാഡിയോലസ് തോട്ടം തുടങ്ങി ഒട്ടനവധി വൈവിധ്യങ്ങളാണ് സന്ദർശരെ കാത്തിരിക്കുന്നത്. 12 ഏക്കർ…
ബേപ്പൂർ ബീച്ച് ഫെസ്റ്റിവൽ സീസൺ 2 വർണ്ണാഭമായ തുടക്കം

ബേപ്പൂർ ബീച്ച് ഫെസ്റ്റിവൽ സീസൺ 2 വർണ്ണാഭമായ തുടക്കം

ബേപ്പൂർ ബീച്ച് ഫെസ്റ്റിവൽ സീസൺ 2 വർണ്ണാഭമായ തുടക്കം ബേപ്പൂർ ബീച്ച് ഫെസ്റ്റിവലിന്റെ രണ്ടാം ഘട്ടം ഡിസംബർ 24 തീയതി ബേപ്പൂരിൽ ആരംഭിച്ചു... സാഹസിക വിനോദങ്ങൾക്കൊപ്പം കലാസന്ധ്യകളും ബേപ്പൂർ ബീച്ച് ഫെസ്റ്റിവലിൽ അരങ്ങേറും... 2021 ഡിസംബറിൽ നടത്തിയ ബേപ്പൂർ ഫെസ്റ്റിവൽ വൻ വിജയമായതിനെ തുടർന്നാണ് സീസൺ 2 പ്രഖ്യാപിച്ചത്,കേരള ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായാണ് ബേപ്പൂർ ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ നേവി അടക്കം ബേപ്പൂർ ഫെസ്റ്റിവലിന്റെ…